പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രം പരീക്ഷ എഴുതാം: ജെ.ഇ.ഇ, നീറ്റ് പരീക്ഷയുടെ നിബന്ധനകൾ പുറത്തിറക്കി എൻടിഎ

Aug 20, 2020 at 10:15 am

Follow us on

\"\"

ന്യൂഡൽഹി: രാജ്യത്ത് ജെ.ഇ.ഇ, നീറ്റ് പരീക്ഷകളെഴുതാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം.  ശരീരോഷ്മാവ് കൂടിയ വിദ്യാർത്ഥികൾക്ക് പ്രത്യക മുറികളും ഒരുക്കും. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുരക്ഷ പ്രോട്ടോകോൾ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളിൽ ശാരീരിക പരിശോധന ഉണ്ടായിരിക്കില്ല.  ഹാളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്  നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ  കഴിഞ്ഞ ദിവസമായിരുന്നു ജെ.ഇ,ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കില്ലെന്ന സുപ്രീകോടതിയുടെ വിധി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പരീക്ഷയായ ജെ.ഇ.ഇമെയിൻ  സെപ്റ്റംബർ 1 മുതൽ 6 വരെയും ജെ.ഇ.ഇ അഡ്വാൻസ്  സെപ്റ്റംബർ 27 നുമാണ്.

\"\"

Follow us on

Related News