പി.എസ്.സി. പരീക്ഷകളുടെ പുതിയ ഘടന ഉടൻ പുറത്തിറക്കും

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകളുടെ പുതിയ ഘടന ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വെവ്വേറെ തലത്തിലുള്ള ചോദ്യരീതിയായിരിക്കും പരീക്ഷയ്ക്ക് നൽകുക. കൂടുതൽ പേരെ
റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനു പകരം ഒഴിവുകൾക്ക് അനുസൃതമായ രീതിയിൽ പട്ടിക തയ്യാറാക്കും. പി.എസ്.സി പരീക്ഷകൾ രണ്ടുഘട്ടമായി നടത്താനുള്ള നീക്കം പരീക്ഷാ ക്രമക്കേടുകൾ തടയുന്നത്തിന്റെ ഭാഗമാണെന്നും സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു.

Share this post

scroll to top