
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അവസാനവർഷ ബിരുദ പരീക്ഷകൾ നടത്താനുള്ള യു.ജി.സിയുടെ തീരുമാനം വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനെന്ന് കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക്. സൗകര്യപ്രദമായ രീതിയിൽ പരീക്ഷകൾ നടത്താൻ സർവകലാശാലകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഓൺലൈനായോ അല്ലാതെയോ പരീക്ഷകൾ നടത്താം.
അവസാനവർഷ ബിരുദ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ജൂലായ് മാസത്തിൽ യു.ജി.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീട്ടിവച്ച പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ നടത്തണമെന്നാണ് നിർദേശം. പരീക്ഷകൾ ഉപേക്ഷിക്കാനാവില്ലെന്ന് യുജിസി സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
