
വയനാട്: വയനാട് ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ബി.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അപേക്ഷ ഫോം ഐ.ടി.എസ്.ആര്‍. ഓഫിസില്‍നിന്നുംകാലിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ (www.uoc.ac.in) നിന്നും ലഭിക്കും. അവസാന തീയതി 27. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ദി . ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്,ചെതലയം, സുല്‍ത്താന്‍ ബത്തേരി, വയനാട്, 673592 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 238500, 9605884635, 9447637542, 9961665214
