ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ  2020-21 ലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശനനടപടികൾ ആരംഭിച്ചു. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്‌, കണ്ണൂർ എന്നീ സർവകലാശാലകളിലേക്കാണ് പ്രവേശനം. ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കണം. പ്ലസ്ടു പരീക്ഷക്ക് ലഭിച്ച മാർക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുന്നത്.  കേരള, മഹാത്മഗാന്ധി, കാലിക്കറ്റ്‌ എന്നീ സർവകലാശാലകൾ അപേക്ഷകൾ ഓഗസ്റ്റ് 17 വരെ സ്വീകരിക്കും. കണ്ണൂർ സർവകലാശാലയിലേക്ക് അപേക്ഷ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27. സ്വയംഭരണാധികാരമുള്ള കോളജുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതാത് കോളജിൽ അപേക്ഷകൾ നേരിട്ട് നൽകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലകളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Share this post

scroll to top