കോഴിക്കോട് : കണ്ണൂര്‍ സര്‍വ്വകലാശാല ഡോ. ജാനകി അമ്മാള്‍ ക്യാമ്പസ്, പാലയാടുളള നരവംശ ശാസ്ത്രഗവേഷണ പഠന വകുപ്പില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുളള എം.എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ admission.kannuruniv.ac.in എന്ന വെബ്സൈറ്റില്‍ സെപ്‌റ്റംബര്‍ 21 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്.
