
ചെന്നൈ: തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. മൊത്തം 9,39,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 4,71,759 ആണ്‍കുട്ടികളും 4,68,070 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാന്‍ tnresults.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. TN SSLC result എന്ന ആപ്പ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. നേരത്തെ തമിഴ്നാട് 11, 12 ക്ലാസുകാരുടെ ഫലംപ്രസിദ്ധീകരിച്ചിരുന്നു. 92.3 ആയിരുന്നു പ്ലസ്ടു വിജയശതമാനം
