ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായായിരിക്കും സ്കൂൾ തുറക്കുക. രണ്ട് ഷിഫ്റ്റ് സമ്പ്രദായമാണ് പരിഗണിക്കുന്നത്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. 10,11,12 ക്ലാസുകളാകും ആദ്യ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂളുകള്‍ എന്ന് തുറക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കില്ല
കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് കേരളം മുന്നോട്ട് വച്ചിരുന്ന ആവശ്യം.
രാജ്യത്ത് ലോക്കടൗൺ പ്രഖ്യാപനത്തെ തുടർന്ന് മാർച്ച് 23 ന് സ്കൂളുകൾ അടച്ചിടുകയായിരുന്നു
സ്വന്തം ലേഖകൻ
.