തിരുവനന്തപുരം: പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി/സി.എസ്), എം.എസ്.സി(ഐ.റ്റി/സി.എസ്), റഗുലർ/ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത.
കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിൽ സാങ്കേതിക പരിജ്ഞാനം വേണം. പി.എച്ച്.പിയും സമാന ഫ്രെയിംവർക്കും ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ വികസനത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഫുൾ ബയോഡേറ്റാ സഹിതം 14നകം ജോയിന്റ് കമ്മീഷണർ, പരീക്ഷാ ഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: keralapareekshabhavan.in.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും
തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് എന്‍ടിപിസി ബിരുദതല...







