എം.എൻ വിദ്യാർത്ഥി പുരസ്‍കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ലക്ഷം വീട് നിവാസികളിൽ  എസ്.എസ്.എൽ.സി പരീക്ഷക്ക് ഏറ്റവും ഉയർന്ന വിജയം നേടിയ കുട്ടിക്ക് നൽകിവരുന്ന ഇരുപത്തിഅയ്യായിരം രൂപയുടെ എം.എൻ വിദ്യാർത്ഥി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പും ലക്ഷം വീട് കോളനി നിവാസി ആണെന്നുള്ളതിന്റെ പഞ്ചായത്ത്‌/മുൻസിപ്പാലിറ്റി/ നഗരസഭ/അധികൃതരുടെ സാക്ഷ്യപത്രവുമായി ഓഗസ്റ്റ് 31 നകം സെക്രട്ടറി എം.എൻ ഫാമിലി മുളക്കൽ-9, സുഭാഷ് നഗർ, തിരുവനന്തപുരം-6950008 എന്ന വിലാസത്തിൽ അയക്കണം.

Share this post

scroll to top