കര്‍ണ്ണാടക സര്‍വകലാശാല പരീക്ഷകള്‍ ഓഗസ്റ്റ്‌ 27ന്‌: മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: കര്‍ണ്ണാടകയിൽ ഓഗസ്റ്റ്‌ 27 ന്‌ പരീക്ഷകള്‍ തുടങ്ങാന്‍ സര്‍വകലാശാലകള്‍ തീരുമാനിച്ചു. അവസാനവര്‍ഷ ബിരുദ പരീക്ഷകളുടെ തീയതികളാണ്‌ സര്‍വകലാശാലകള്‍ പുറത്തുവിട്ടത്‌. ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എച്ച്‌.എം എന്നിവയുടെ എട്ടാം സെമസ്റ്റര്‍ പരീക്ഷകളാണ്‌ ആദ്യഘട്ടത്തില്‍ നടക്കുക. ഓഗസ്റ്റ്‌ 10 ന്‌ ക്ലാസ്‌ തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ്‌ 31 വരെ തുറക്കില്ലെന്നായിരുന്നു നേരത്തെ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നതെങ്കിലും ഓഗസ്റ്റ്‌ 27 ന്‌ പരീക്ഷകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിന്‌ പുറമെ ഒഡീഷ, ബീഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര തൂടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്‌. കോവിഡ്‌ വ്യാപനത്തില്‍ പരീക്ഷകള്‍ അനിശ്ചിതത്വത്തിലായതോടെ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. എന്നാല്‍ പരീക്ഷകള്‍ 27 ന്‌ തുടങ്ങുമെന്നിരിക്കെ തിരിച്ച്‌ കര്‍ണ്ണാടകത്തിലേക്ക്‌ പോയാല്‍ത്തന്നെ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ തടസ്സമാകും .

Share this post

scroll to top