പ്രധാന വാർത്തകൾ
മഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടി

പൊലീസിലേയ്ക്ക് പട്ടികവർഗ്ഗ വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് : അവസാന തീയതി നീട്ടി

Jul 31, 2020 at 10:58 am

Follow us on

തിരുവനന്തപുരം: കേരളാ പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിന് അപേക്ഷിക്കാനുളള അവസാനതീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പോലീസ് കോണ്‍സ്റ്റബിളിന്‍റെ 90 ഒഴിവും വനിതാ പോലീസ് കോണ്‍സ്റ്റബിളിന്‍റെ 35 ഒഴിവുമാണ് നിലവിലുളളത്.
വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്‍റ് കോളനികളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. യോഗ്യതകള്‍ ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ മെയ് 20 ലെ എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റില്‍ ഉണ്ട്. കാറ്റഗറി നമ്പര്‍ 8/2020, 9/2020.

\"\"

Follow us on

Related News