പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഐഎച്ച്ആര്‍ഡി കോളജുകളില്‍ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചു

Jul 30, 2020 at 6:15 am

Follow us on

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 11 അപ്ലൈഡ് സയന്‍സ് കോളജുകളിൽ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളിലേക്കാണ് പ്രവേശനം. കടത്തുരുത്തി (04829264177, 8547005049), കട്ടപ്പന  (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (04682382280, 8547005074), മല്ലപ്പള്ളി (04692681426, 8547005033), മറയൂര്‍ (04865253010, 8547005072), പീരുമേട് (04869232373, 8547005041), നെടുംകണ്ടം (04868234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി  0481-2351631, 8547005040), തൊടുപുഴ (04862257447, 8547005047), പുത്തന്‍വേലിക്കര (04842487790, 8547005069) എന്നീ കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

\"\"

അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദിഷ്ട അനുബന്ധങ്ങളും, 350/ രൂപ (എസ്.സി, എസ്.റ്റി 150/ രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.  

Follow us on

Related News