പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതി നടപ്പിലാക്കി സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ

Jul 29, 2020 at 11:59 pm

Follow us on

തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് എന്ന എന്‍.എസ്.ക്യു.എഫ് പാഠ്യപദ്ധതിയിലേക്ക് മാറി സംസ്ഥാനത്തെ മുഴുവൻ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളുകളും. എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതി നടപ്പിക്കലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലധിഷ്ഠിത മേഖലയിൽ ഉന്നത വിദ്യഭ്യാസം കൈവരിക്കുകയാണ് ഈ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 288 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 857 ബാച്ചുകളിൽ കൂടിയാണ് എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതി നടപ്പാക്കാൻ സർക്കാർ ഉത്തരവായത്. ഇതോടെ സംസ്ഥാനത്തെ ആകെയുള്ള 389 സ്കൂളുകളിലും എൻ.എസ്.ക്യു.എഫ് പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. 101 സ്കൂളുകളിൽ 2018-19, 2019-20 അദ്ധ്യയന വർഷങ്ങളിലായി പദ്ധതി നടപ്പാക്കിയിരുന്നു.

\"\"

Follow us on

Related News