പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം: കരടിന് കേന്ദ്രത്തിന്റെ അംഗീകാരം

Jul 29, 2020 at 4:56 pm

Follow us on

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയമാണ് കേന്ദ്രം അംഗീകരിച്ചത്. പുതിയ നയം മാനവശേഷി മന്ത്രാലയത്തിന്‍റെ പേര് വിദ്യാഭ്യാസമന്ത്രാലയമെന്ന് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിൽ പിന്തുടർന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാൻ പുതിയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്നു.സർക്കാർ വെബ്സൈറ്റിൽ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തെ ക്കുറിച്ച് പൊതുജനങ്ങളിൽനിന്നും വിദ്യാഭ്യാസ വിദഗ്ധരിൽനിന്നും സംസ്ഥാന സർക്കാരുകളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷമാണ് അന്തിമ രൂപം നൽകിയത്. 1986-ലാണ് നിലവിലെ വിദ്യാഭ്യാസ നയം നടപ്പാക്കിയിയത്. ഇതിൽ ഒടുവിൽ മാറ്റംവരുത്തിയത് 1992ലാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമായ മാറ്റം വരുത്താനുള്ള നിർദേശങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം.

\"\"

സ്കൂൾ വിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ

കോത്താരി കമ്മീഷന്റെ നിർദേശങ്ങൾ സ്വീകരിച്ച് 1968-ൽ രൂപം നൽകിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്കൂൾ വിദ്യാഭ്യാസം നിലവിലെ 10+2 രീതി അവംലംബിച്ചത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ചതാണ് +2 രീതി. 1 മുതൽ 5 വരെ പ്രൈമറി, 6 മുതൽ 8 വരെ അപ്പർ പ്രൈമറി, 9, 10 ക്ലാസുകൾ സെക്കൻഡറിയും 11, 12 ക്ലാസുകൾ ഹയർ സെക്കൻഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ നയത്തിൽ ഹയർ സെക്കൻഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് ശുപാർശ ചെയ്യുന്നത്. സെക്കൻഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിർദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങൾ നിർബന്ധമാകുമ്പോൾ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.
പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വർധിപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിക്കുന്നു. 2017-ലാണ് വിദ്യാഭ്യാസനയം പരിഷ്കരിക്കുന്നതിനായി കസ്തൂരിരംഗൻ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസർക്കാർ നിയമിച്ചത്.

Follow us on

Related News