പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

ഹയർ സെക്കൻഡറി പ്രവേശനം ആരംഭിച്ചു: ഓഗസ്റ്റ് 18ന് ട്രയൽ അലോട്ട്മെന്റ്

Jul 29, 2020 at 11:29 pm

Follow us on

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തേക്കുള്ള ഹയർസെക്കൻഡറി പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്കൂളിൽ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു നൽകണം. പ്രവേശന നടപടികളുടെ നടത്തിപ്പിന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരടങ്ങുന്ന അഡ്മിഷൻ കമ്മിറ്റിയുണ്ടാകും. അപേക്ഷ ഓൺലൈൻ സമർപ്പണം, അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കൽ തുടങ്ങി പ്രവേശനം സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് സ്കൂൾ തലത്തിൽ ഹെല്പ് ഡെസ്കുകളും പ്രവർത്തിക്കും.
ഓഗസ്റ്റ് 18 ന് മുഖ്യ അലോട്ട്മെന്റിന് മുമ്പുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് തിരുത്തലുകൾക്കുള്ള അവസരത്തിന് ശേഷം മുഖ്യ അലോട്ട്മെൻറുകൾ ഓഗസ്റ്റ് 24 നും സെപ്റ്റംബർ 15 നുമായുണ്ടാകും. സെപ്റ്റംബർ 22 മുതൽ നവംബർ 9 വരെയായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റിന്റെ സമയക്രമം.
സ്കൂൾ ആരംഭിക്കുന്ന വിവരം സർക്കാർ പിന്നീട് അറിയിക്കും.

\"\"

Follow us on

Related News