.
തിരുവനന്തപുരം: ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ (എസ്.പി.എ) എം.പ്ലാൻ, എം.ആർക് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർബൻ ആൻഡ് റീജിയണൽ പ്ലാനിങ്, എൻവയോൺമെന്റ് പ്ലാനിങ്, ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിലാണ് എം.പ്ലാൻ പ്രോഗ്രാമുകൾ ഉള്ളത്. കൺസർവേഷൻ, ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ എന്നിവയിലാണ് എം ആർക്ക്. 2020 ഓഗസ്റ്റ് ഒന്നിന് 30 വയസ്സ് കഴിയാത്തവർക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് http://admission.spab.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.