editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽപരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞംസ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണംപുതിയ അധ്യയനവർഷത്തിനുള്ള ഒരുക്കങ്ങൾ: ഇന്നുമുതൽ സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ പരിശോധനസ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കളുടെ വില്പനയില്ലെന്ന് ഉറപ്പാക്കണം: 5 കാര്യങ്ങൾക്ക് പോലീസിന്റെ സേവനം തേടാൻ നിർദേശംഇന്നത്തെ പരീക്ഷ മാറ്റി, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഡ​ൽ​ഹി പൊ​ലീ​സിൽ ഹെഡ് കോൺസ്റ്റബിൾ നിയമനം: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.ഗ്രൂപ്പ്‌ ബി തസ്തികകളിൽ 90 ഒഴിവ്: അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാം

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സാധ്യതകളുമായി അസാപ്

Published on : July 25 - 2020 | 11:37 am

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്പ്) നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീൻ ലെർണിങ് (എ.ഐ.എം.എൽ)ഡെവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ എഞ്ചിനീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും എം.സി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. കോഴ്സ് സിലബസിന് എൻഎസ്‌ക്യുഎഫ് ലെവൽ 7 അംഗീകാരവുമുണ്ട്. കോഴ്സിന്റെ പഠന കാലാവധി 776 മണിക്കൂറാണ്.
യോഗ്യതാപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. ഇതിനു പുറമേ കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം ഫോർ സ്കിൽ ഡെവലപ്മെന്റ് (സി.ജി.എഫ്.എസ്.എസ്.ഡി.) പദ്ധതിയിലൂടെ കോഴ്സ് ഫീസ് ലോണായി ലഭ്യമാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in
എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് ഒന്നിനാണ് യോഗ്യതാ പരീക്ഷ നടക്കുക.

0 Comments

Related News