പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സാധ്യതകളുമായി അസാപ്

Jul 25, 2020 at 11:37 am

Follow us on

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്പ്) നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീൻ ലെർണിങ് (എ.ഐ.എം.എൽ)ഡെവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

\"\"

കേരളത്തിലെ എഞ്ചിനീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും എം.സി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. കോഴ്സ് സിലബസിന് എൻഎസ്‌ക്യുഎഫ് ലെവൽ 7 അംഗീകാരവുമുണ്ട്. കോഴ്സിന്റെ പഠന കാലാവധി 776 മണിക്കൂറാണ്.
യോഗ്യതാപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. ഇതിനു പുറമേ കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം ഫോർ സ്കിൽ ഡെവലപ്മെന്റ് (സി.ജി.എഫ്.എസ്.എസ്.ഡി.) പദ്ധതിയിലൂടെ കോഴ്സ് ഫീസ് ലോണായി ലഭ്യമാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in
എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് ഒന്നിനാണ് യോഗ്യതാ പരീക്ഷ നടക്കുക.

Follow us on

Related News