തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 11 വരെ നടക്കും. ജൂലായ് 31വരെ പ്രവേശനത്തിനായി അപേക്ഷിക്കാം.
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പി.ജി. കോഴ്സുകളിലേക്ക് പ്രവേശനം നൽകുക. ബിരുദകോഴ്സുകളിൽ ചിലതിൽ മാത്രമാണ് പ്രവേശനപരീക്ഷയുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ഓൺലൈൻ വഴി പരീക്ഷകൾ നടത്തുക. കേരളത്തിൽ തിരുവനന്തപുരമാണ് ഏക പരീക്ഷാകേന്ദ്രം.