.
തിരുവനന്തപുരം : ഈ വർഷം മാർച്ചിൽ നടന്ന രണ്ടാം വർഷം ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ തീയതി ജൂലൈ28 വരെ നീട്ടി നൽകി.
കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേരള ബോർഡ് ഓഫ് ഹയർസെക്കണ്ടറി എക്സാമിനേഷന്റെ തീരുമാനം. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ ജൂലൈ പതിനാറ് മുതലാണ് സമർപ്പിക്കാൻ തുടങ്ങിയത്. വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്ഥാപനങ്ങളിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുനർമൂല്യനിർണയത്തിന് 500 രൂപയും, ഉത്തരക്കടലാസിന്റെ പകർപ്പിന് 300 രൂപയും സൂക്ഷ്മപരിശോധനക്ക് 100 രൂപയുമാണ് ഫീസ്. ജൂലൈ പതിനഞ്ചിനായിരുന്നു പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.