തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ അവസാന സെമസ്റ്റര്‍ ഒഴികെയുളള മുഴുവൻ പരീക്ഷകളും റദ്ധാക്കി.അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനും തീരുമാനമായി.
ഫൈനല്‍ ഒഴികെയുളള പരീക്ഷകള്‍ക്ക് മുന്‍ സെമസ്റ്ററുകളിലെ സ്കോർ പരിഗണിച്ച് മാര്‍ക്ക് നല്‍കും. മോഡറേഷനായി അഞ്ചു ശതമാനം മാര്‍ക്ക് നല്‍കാനും തീരുമാനമായി. അവസാന സെമസ്റ്റർ വിദ്യാത്ഥികൾക്ക് വീട്ടില്‍ ഇരുന്ന് പരീക്ഷ എഴുതാനുളള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയുടെ തിയതി ഉടൻ പ്രസിദ്ധീകരിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...