തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന കേരള എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അനുബന്ധരേഖകളും പരാതിയും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷ കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം ജൂലായ് 25-ന് വൈകീട്ട് അഞ്ചിന് മുൻപ് സമർപ്പിക്കണം. തപാൽ വഴിയോ നേരിട്ടോ നൽകാം. ഉന്നയിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തുക തിരിച്ചുനൽകും. ഫീസില്ലാതെയും ഇ മെയിൽ, ഫാക്സ് എന്നിവ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.