ഐഎച്ച്ആർഡി എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഓഗസ്റ്റ് 3 വരെ

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്‌ ഡെവലപ്മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (0484 2575370, 8547005097), ചെങ്ങന്നൂർ (0479 2451424, 8547005032), അടൂർ (0473 4230640, 8547005100), കരുനാഗപ്പള്ളി (0476 2665935, 8547005036), കല്ലൂപ്പാറ (0469 2678983, 8547005034), ചേർത്തല (0478 2553416, 8547005038) എന്നിവിടങ്ങളിലെ എൻജിനീയറിങ് കോളേജുകളിലേക്കാണ് പ്രവേശനം.

അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽപറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. ആഗസ്റ്റ് മൂന്ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകൾ ഓൺലൈനായി നൽകാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം.ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർദ്ദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ആഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ഇമെയിൽ ihrd.itd@gmail.com മുഖേന ലഭ്യമാണ്.

Share this post

scroll to top