പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

നാളെ നടക്കുന്ന കേരള പ്രവേശന പരീക്ഷ: 4068 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു

Jul 15, 2020 at 5:46 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരെ സാമൂഹ്യ സന്നദ്ധ സേന വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. തെർമൽ സ്കാനിങ് , സാനിറ്റൈസേഷൻ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. രാവിലെ 7 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവർത്തന സമയം. പരീക്ഷ കേന്ദ്രങ്ങളുള്ള കണ്ടെയ്ൻമെൻ്റ് സോണുകളിലുൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങളും സന്നദ്ധ സേന പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും സാമൂഹ്യ സന്നദ്ധസേന ഒരുക്കിയിട്ടുണ്ട്. യുവജന കമ്മീഷൻ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സന്നദ്ധ സേന പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങളിൽ ഭാഗമാകും. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലും യുവജന കമ്മീഷൻ അംഗങ്ങള്‍ സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വോളണ്ടിയറാകും.

\"\"

Follow us on

Related News