പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

പ്ലസ്ടു പുനർമൂല്യനിർണയം: ജൂലൈ 16 മുതൽ അപേക്ഷിക്കാം

Jul 15, 2020 at 6:45 pm

Follow us on

തിരുവനന്തപുരം : 2020 മാർച്ചിൽ നടത്തിയ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയം, ഉത്തരക്കടലാസുകളുടെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ജൂലൈ 16 മുതൽ അവരവർ പരീക്ഷയെഴുതിയ അതത് സ്കൂളുകളിൽ സമർപ്പിക്കാം. ഡയറക്ടറേറ്റിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല.

\"\"

അപേക്ഷഫോറങ്ങളുടെ മാതൃക സ്കൂളുകളിലും ഹയർ സെക്കന്ററി പോർട്ടലുകളിലും ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരകടലാസിന്റെ പകർപ്പിന് 300രൂപയും സൂക്ഷ്മപരിശോധനക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.
ഇരട്ട മൂല്യ നിർണ്ണയം നടത്തിയ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷങ്ങൾക്ക് പുനർമൂല്യനിർണ്ണയവും സൂക്ഷ്മപരിശോധനയും ഉണ്ടായിരിക്കുന്നതല്ല.
നോട്ടിഫിക്കേഷൻ ഹയർസെക്കണ്ടറി പോർട്ടലിൽ ലഭ്യമാണ്.

\"\"

പ്ലസ്ടു പരീക്ഷയിൽ യോഗ്യത നേടാനാവാത്ത വിദ്യാർത്ഥികൾക്ക് അതാത് വിഷയങ്ങൾക്ക് സേ പരീക്ഷക്കും അപേക്ഷിക്കാം.
സേ പരീക്ഷ നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

Follow us on

Related News