തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറിയിൽ 85.13 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 81.8 ശതമാനം വിജയം. 3,19,782 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. സംസ്ഥാനത്തെ 234 വിദ്യാർത്ഥികൾ 100 ശതമാനം മാർക്ക് നേടി. 18,510 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. ഏറ്റവും അധികം എ പ്ലസ് മലപ്പുറം നേടി. 2234 പേർക്കാണ് മലപ്പുറത്ത് എ പ്ലസ്.
82.19 ശതമാനമാണ് സർക്കാർ സ്കൂളുകൾ കൈവരിച്ച നേട്ടം. എയിഡഡ് സ്കൂളുകളിൽ 88.01 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.33 ശതമാനവും വിജയം ഉണ്ടായി. 114 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും വിജയം കൈവരിച്ച ജില്ല എറണാകുളമാണ്. കുറവ് ശതമാനം കാസർകോട്. സയൻസ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്സ് 84.52 ശതമാനം ടെക്നിക്കൽ – 87.94. ആർട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനം. മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വൺ പരീക്ഷഫലം ജൂലൈ അവസാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വൺ പരീക്ഷഫലം ജൂലൈ അവസാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം