എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2020 ഫെബ്രുവരിയില്‍ നടന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷയുടെ ഫലം നാളെ രാവിലെ 11 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in/ – ല്‍ പരീക്ഷാഫലം ലഭ്യമാകും.

Share this post

scroll to top