തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.78 ശതമാനമാണ് ഈ വർഷത്തെ വിജയം. ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം. എന്‍സിആര്‍ മേഖലയില്‍ 94.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വർഷം 83.40 ശതമാനം ആയിരുന്നു വിജയം. 4984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാർഥികളാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ എഴുതിയത്. ഇതിൽ 38686 പേർ 95 ശതമാനത്തിലേറെ മാർക്ക് നേടി. 157934 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയിട്ടുണ്ട്. സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ അറിയിച്ചതിലും രണ്ടുദിവസം മുൻപാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഇന്റേണൽ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തിയത്.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ് ടു ചോദ്യപേപ്പർ ചോർച്ച ക്രൈംബ്രാഞ്ച്...