തിരുവനന്തപുരം: നാളെ മുതൽ നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകളുടെ കേന്ദ്രങ്ങളിൽ താത്ക്കാലിക മാറ്റം. ജൂലൈ 13 മുതൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് കോളേജ്, ആലുവ യു. സി. കോളേജ്, നോർത്ത് പറവൂർ എസ്.എൻ.ജി.എസ്.റ്റി. എന്നിവിടങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, കുന്നുകര എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ നടക്കും. മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. പരീക്ഷാ കേന്ദ്ര മാറ്റം താൽക്കാലികമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ കേന്ദ്രങ്ങൾ തുടരും
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....