കേരള പ്രവേശന പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ

.

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ്, അഗ്രികൾചർ, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 16 ന് തന്നെ നടക്കുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീൽ. നിലവിൽ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകുകയാണെന്നും സ്ഥിതി അതീവ ഗുതുതരമായാൽ അപ്പോൾ പരീക്ഷ മാറ്റുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ‘സ്കൂൾ വാർത്തയോട്’ പ്രതികരിച്ചു’.
കൃത്യമായ പ്രോട്ടോകോൾ പാലിച്ചാണ് പരീക്ഷ നടത്താൻ ഒരുങ്ങുന്നതെന്നും ഏതെങ്കിലും വിധത്തിലുള്ള തടസ്സം നേരിട്ടാൽ ബദൽ സംവിധാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്ന വിദ്യാർത്ഥികളുടെ പരാതി നിലനിൽക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇനിയും പരീക്ഷ മാറ്റിവെക്കുന്ന സാഹചര്യം ഉണ്ടായാൽ വിദ്യാർത്ഥികളിൽ ആശയകുഴപ്പമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കോവിഡ് അടച്ചുപൂട്ടലിനെതുടർന്ന് പരീക്ഷ കേന്ദ്രങ്ങളിലെത്താനുള്ള വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കെ പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾ പൊതുഗതാഗതം ഉപഗോക്കപ്പെടുത്തുന്നതാണ് മാതാപിതാക്കളിലും ആശങ്ക ഉണ്ടാക്കുന്നത്. ഏപ്രിൽ 20, 21 തീയതികളിലായിരുന്നു ആദ്യം പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് പരീക്ഷ ജൂലൈ 16 ലേക്ക് മാറ്റുകയായിരുന്നു.

Share this post

scroll to top