ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ 10-ാം ക്ലാസ്, ഐ.എസ്.സി 12-ാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3ന് www.cisce.org, www.results.cisce.orgഎന്നീ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം അറിയാം. സി.ഐ.എസ്.സി.ഇയുടെ എസ്എംഎസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10-ാം ക്ലാസ് വിദ്യാർത്ഥികൾ ICSE എന്നതിനൊപ്പം ഏഴക്ക രജിസ്റ്റർ നമ്പരും ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കണം. 12-ാം ക്ലാസുകാർക്ക് ISC എന്നതിനൊപ്പം ഏഴക്ക രജിസ്റ്റർ നമ്പരും ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. ഫലം എസ്എംഎസ് ആയി ലഭിക്കും. കൊറോണ വ്യാപനത്തെ തുടർന്ന് റദ്ധാക്കിയ വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്.
പുനർമൂല്യനിർണയത്തിന് ജൂലായ് 16 വരെ അപേക്ഷിക്കാം.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....