തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്കുളള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി ടെലി കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് തൃശ്ശൂർ ജില്ലയിലെ കോടാലി ഗവ. എൽ.പി സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരിട്ട് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. മന്ത്രി പി.തിലോത്തമന്‍ ചേർത്തലയിൽ നടക്കുന്ന വിതരണ ചടങ്ങിൽ പങ്കെടുക്കും.
വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നത് സപ്ലൈകോ ആണ് ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുക. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കുളള കിറ്റ് വിതരണം പിന്നീട് നടത്തും. നാളെ മുതൽ സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റണം.
സര്‍ക്കാർ നിഷ്‌കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചുകൊണ്ടുവേണം അധ്യാപകർ കിറ്റുകൾ വിതരണം നടത്താൻ.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....