കെൽട്രോൺ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ 30 വയസ്സുവരെയുളളവർക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം, ടെലിവിഷൻ പ്രോഗ്രാം ആങ്കറിങ് എന്നിവയിൽ പരിശീലനം നൽകും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷ സമർപ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും.
ഓൺലൈൻ പഠനസൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, ഫോൺ: 8137969292.

Share this post

scroll to top