തിരുവനന്തപുരം: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക സ്കോളർഷിപ്പ് നൽകണമെന്ന് നിർദേശം. വർഷം 28,500 രൂപ വീതമാണ് അനുവദിക്കേണ്ടത്. ഇതിനുള്ള തുക തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിചെലവിൽ വകയിരുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഇത്തരം കുട്ടികളുടെ വിവരങ്ങൾ എത്രയുംവേഗം ശേഖരിച്ച് തദ്ദേശ വകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും നൽകാൻ സാമൂഹിക സുരക്ഷാ മിഷന് നിർദേശംനൽകി.
എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ശിശുവികസന പ്രോജക്ട് ഓഫീസറും ഐ.സി.ഡി.എസ്. സൂപ്പർവൈസറും ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.
സ്കോളർഷിപ്പ് അർഹരായവർക്ക് അക്കൗണ്ടിൽ നേരിട്ട് നൽകണം.
മലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ
തിരുവനന്തപുരം:മലയാളത്തിൽ ഉന്നത വിജയം നേടിയ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്...







