പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

എസ്എസ്എൽസി പരീക്ഷയുടെ റെക്കോർഡ് വിജയം: മഹാമാരിയുടെ കാലത്തെ മഹാവിജയം

Jun 30, 2020 at 5:07 pm

Follow us on

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ നടന്ന എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾ കൈവരിച്ച റെക്കോർഡ് വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌. കുട്ടികൾക്ക് പുറമെ രക്ഷതാക്കളുടെയും അധ്യാപകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും വിജയമാണ്. ഇതുവരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിൽ പരീക്ഷ എഴുതിയിട്ടും വിദ്യാർത്ഥികൾ ചരിത്ര വിജയം നേടി. വിജയം കൈവരിച്ച എല്ലാവിദ്യാർത്ഥികൾക്കും അവർക്ക് പ്രചോദനം നൽകിയ എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു. മന്ത്രിയുടെ വാക്കുകൾ ഇതാണ്;
കോവിഡ് 19 രോഗവ്യാപനം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്ത് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികളെയും ഹൃദയംഗമായി അഭിനന്ദിക്കുന്നു. എല്ലാ പ്രതികൂല ഘടകങ്ങളേയും അതിജീവിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയിൽ പങ്കെടുത്തതിന്റെ പ്രതിഫലനമാണ് മികച്ച റിസൽട്ടിന് ആധാരം. വിദ്യാർത്ഥികളെ അതിന് പ്രാപ്തരാക്കിയ അദ്ധ്യാപകരും രക്ഷിതാക്കളും ഈ ഉന്നതവിജയം സാധ്യമാക്കുന്നതിൽ വഹിച്ച പങ്ക്‍ വളരെ വലുതാണ്.

പരീക്ഷാ ജോലികൾ നിർവ്വഹിച്ച അദ്ധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെയും നിസ്വാർത്ഥമായ സേവനത്തെ പ്രകീർത്തിക്കാതിരിക്കാനാവില്ല. ജനപ്രതിനിധികൾ, മാധ്യമങ്ങൾ, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, പോലീസ്, അഗ്നിശമന സേന, കെ.എസ്.ആർ.ടി.സി, സഹകരണ സ്ഥാപനങ്ങൾ, രക്ഷാകർതൃസമിതികൾ, സന്നദ്ധ്യപ്രവർത്തകർ തുടങ്ങി സമൂഹം ഒന്നാകെ പരീക്ഷാ നടത്തിപ്പ് വിജയിപ്പിക്കുവാൻ ആത്മാർത്ഥമായ ശ്രമം നടത്തി. അവർക്കെല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ വർക്കും നന്ദി. എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി ആശംസിക്കുന്നു. പല കാരണങ്ങളാൽ വിജയിക്കാൻ കഴിയാതെ പോയ കുട്ടികൾ നിരാശപ്പെടരുത്. അവർക്ക് വേണ്ടി ഇനിയും അവസരങ്ങളുണ്ടാകും. ഫലപ്രദമായി അവസരങ്ങൾ വിനിയോഗിച്ചാൽ തീർച്ചയായും അവർക്കും വിജയിക്കാൻ കഴിയും.

Follow us on

Related News