കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വീടുകളിൽ ഇരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ നേരിട്ട് എത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. നോട്ട് പുസ്തകങ്ങളും ബാഗുമെല്ലാം മിതമായ വിലയ്ക്ക് കുട്ടികളുടെ കൈകളിൽ എത്തും. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ നേരിട്ടാണ് വാഹനങ്ങളിൽ കുറഞ്ഞവിലയില്‍ പഠനോപകരണങ്ങളും സ്റ്റേഷനറി സദനങ്ങളും വീടുകളിലെത്തിക്കുന്നത്. സംസ്ഥാനത്താകെ 2500ൽ പരം ജീവനക്കാരാരെയാണ് കണ്‍സ്യൂമര്‍ഫെഡ് ഇതിനായി നിയമിച്ചിട്ടുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന പുസ്തകവണ്ടിയും സ്കൂള്‍ ബസാറും കുട്ടികളെത്തേടി ഇനി നാട്ടിലുണ്ടാകും. ബുക്ക്, ബാഗ്, കുട, പെന്‍സില്‍ തുടങ്ങി എല്ലാം അതിൽ ഉണ്ടാകും. ജീവനക്കാർ വിദ്യാർത്ഥികളുടെ
വീടുകളിലെത്തി ആവശ്യമായ പഠനോപകരണങ്ങളെക്കുറിച്ച് ചോദിച്ചറിയും. ആവശ്യത്തിനനുസരിച്ച് കൈമാറും. പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് വിൽപന. ഫോണില്‍ വിളിച്ചറിയിച്ചാലും പഠനോപകരണങ്ങള്‍ കൈമാറും. കണ്‍സ്യൂമര്‍ഫെഡിന്റെ അംഗീകൃത സ്കൂള്‍ ബസാറുകളും ഉടൻ പ്രവർത്തനം ആരംഭിക്കും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...