പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലെ ഒഴിവിലേക്ക് സി.ബി.എസ്.ഇ സ്‌കൂള്‍ പ്രവേശനം

Jun 24, 2020 at 2:44 pm

Follow us on

പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി, കുറ്റിച്ചല്‍ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലെ ഒഴിവിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാനപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെള്ളപേപ്പറില്‍ തയാറാക്കുന്ന അപേക്ഷയില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, സമുദായം, വാര്‍ഷികവരുമാനം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. കുട്ടിയുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഈ മാസം 30നകം റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9496070336.

\"\"

Follow us on

Related News