തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ നവീകരിണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവര്‍ത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ പ്രോജക്ട് അപ്രൂവൽ ബോര്‍ഡ് ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രശംസ ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടം കേന്ദ്ര മന്ത്രാലയത്തിന്‍റെ പ്രത്യേക പരാമര്‍ശത്തിനും കാരണമായി. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ബോര്‍ഡ് യോഗത്തിൽ കേരളത്തിനു ലഭിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവര്‍ത്തനളെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് വിശദീകരിച്ചു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...