പ്രധാന വാർത്തകൾ
സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾ

പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനം: കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ

Jun 24, 2020 at 8:51 pm

Follow us on

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ നവീകരിണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവര്‍ത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ പ്രോജക്ട് അപ്രൂവൽ ബോര്‍ഡ് ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രശംസ ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടം കേന്ദ്ര മന്ത്രാലയത്തിന്‍റെ പ്രത്യേക പരാമര്‍ശത്തിനും കാരണമായി. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ബോര്‍ഡ് യോഗത്തിൽ കേരളത്തിനു ലഭിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവര്‍ത്തനളെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് വിശദീകരിച്ചു.

\"\"

Follow us on

Related News