തിരുവനന്തപുരം: എട്ടാംസെമസ്റ്റർ ഒഴികെയുള്ള എൻജിനിയറിങ് പരീക്ഷകൾ കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഒഴിവാക്കാൻ ധാരണ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ സാങ്കേതിക സർവകലാശാല എക്സിക്യുട്ടീവ്, ഉപസമിതിയെ ചുമതലപ്പെടുത്തി. അക്കാദമിക് കൗൺസിലുമായി ചർച്ചചെയ്ത ശേഷമാണ് ഉപസമിതി അന്തിമ തരുമാനമെടുക്കുക. എട്ടാം സെമസ്റ്റർ പരീക്ഷകൾ മാനദണ്ഡങ്ങൾ പാലിച്ച് ജൂലൈ ഒന്നിന് തന്നെ ആരംഭിക്കും. ലോക്ഡൗണിൽ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ എട്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി ഈ പരീക്ഷകൾ ഒക്ടോബർ മാസത്തിൽ വീണ്ടും നടത്തും. വിദ്യാർഥികളുടെ ജോലി സാധ്യതകൾക്കും ഉപരിപഠന സാധ്യതകൾക്കും തടസ്സമാകാതിരിക്കാനാണ് എട്ടാംസെമസ്റ്റർ പരീക്ഷ വേഗത്തിൽ നടത്തി ഫലംപ്രഖ്യാപിക്കാൻ സർവകലാശാല ഒരുങ്ങുന്നത്. ഏഴാം സെമസ്റ്റർവരെയുള്ള പരീക്ഷകൾ വേണ്ടെന്നുവെക്കാൻ സർക്കാർ നിർദേശിച്ചു കഴിഞ്ഞു. മുൻ സെമസ്റ്ററുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകുകയോ ഇന്റേണൽ ടെസ്റ്റുകളുടെ മാർക്ക് സെമസ്റ്റർ മാർക്കായി പരിഗണിക്കുകയോ ചെയ്യാമെന്നാണ് നിർദേശം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...