പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സ്‌പീക്കർ: പദ്ധതി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു

Jun 14, 2020 at 5:46 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകാൻ കൈറ്റ് വിക്ടേഴ്‌സ് ചാനലിന്റെ ഓൺലൈൻ ക്ലാസുകൾക്ക് കഴിഞ്ഞെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ. കൈറ്റ് വിക്ടേഴ്‌സ് ചാനൽ സന്ദർശിച്ച് ഓൺലൈൻ ക്ലാസ് ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.

ഓൺലൈൻ ക്ലാസ് പരിഷ്ക്കരണത്തിലൂടെ ഡിജിറ്റൽ ലോകത്തേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കടന്നുവരാനായി. ഓണ്‍ലൈനിലൂടെ പഠനം നടത്താനുള്ള ശ്രമം പുതിയ അനുഭവമാണ് കുട്ടികള്‍ക്കുണ്ടാക്കുന്നത്. അത് വലിയ തുടക്കമാണ്. ഡിജിറ്റല്‍ മേഖലയില്‍ കേരളത്തില്‍ വലിയ സാധ്യതകള്‍ തുറക്കുകയാണെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

\"\"

വിക്‌ടേഴ്‌സ് ചാനൽ \’ഫസ്റ്റ്ബെല്‍\’ ക്ലാസുകളുടെ പ്രവർത്തനങ്ങൾ സ്‌പീക്കർ നേരില്‍ കണ്ടു.
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി. കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത്, കരിക്കുലം കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണന്‍, സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ കെ. മനോജ് കുമാര്‍ തുടങ്ങിയവരുമായി സ്‌പീക്കർ ആശയങ്ങൾ പങ്കുവച്ചു.

Follow us on

Related News