തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് സ്കൂളുകളിൽ നീക്കിയിരിപ്പുള്ള ഉച്ചഭക്ഷണ വിഹിതം വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകൾ വഴി കിറ്റുകൾ ആയി വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ നൽകി കിറ്റുകൾ വാങ്ങാം. കൊറോണ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ നേരത്തെ അടച്ചതോടെ മുടങ്ങിയ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ ശേഷിക്കുന്ന വിഹിതമാണ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 25 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 391 രൂപയുടെ കിറ്റാണ് ലഭിക്കുക 4 കിലോ അരിയും പലവ്യഞ്ജനങ്ങളും കിറ്റിൽ ഉണ്ടാകും. യുപി വിഭാഗത്തിന് 261 രൂപയുടെ കിറ്റാണ് നൽകുക. വിദ്യാർത്ഥികൾക്കുള്ള കൂപ്പൺ രക്ഷിതാക്കൾ അതത് സ്കൂളുകളിൽ എത്തി കൈപ്പറ്റണം. കൂപ്പൺ നൽകുന്ന തിയതി സ്കൂൾ അധികൃതർ തീരുമാനിക്കും.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...