Thirssur6
തൃശൂർ : വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2020-21 അദ്ധ്യയന വർഷം ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ അഞ്ചാം ക്ലാസ്സിൽ ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിനായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപത്തെ സ്‌കൂളിൽ നേരിട്ട് എത്തണം. ഫോൺ: 9846590067.
0 Comments