പാലക്കാട് : ജില്ലയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂണ്‍ 11 ന് രാവിലെ 10 മുതല്‍ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പരിശോധനയ്ക്ക് വരുമ്പോള്‍ ഹാള്‍ടിക്കറ്റ്, പരീക്ഷ റിസള്‍ട്ട് പകര്‍പ്പ്, എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സംവരണാനുകൂല്യത്തില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ റവന്യൂ വകുപ്പിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാക്കേണ്ടതാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ ആദ്യം വരുന്ന 50 പേരുടെ പരിശോധന മാത്രമായിരിക്കും നടത്തുക. പരിശോധനയ്ക്ക് വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കേണ്ടതാണ്. രോഗലക്ഷണം ഉള്ളവര്‍ യാതൊരു കാരണവശാലും പരിശോധനയില്‍ പങ്കെടുക്കരുതെന്നും ഇവര്‍ക്ക് പിന്നീട് അവസരം നല്‍കുന്നതാണെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
എൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം
തിരുവനന്തപുരം:സർക്കാർ/ സ്വാശ്രയ ലോ കോളജുകളിലെ സംയോജിത പഞ്ചവത്സര, ത്രിവത്സര...







