പാലക്കാട് : ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25000 രൂപ. മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല. താല്പര്യമുള്ളവര് ജൂണ്‍ 12 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ പി ഒ, പാലക്കാട്- 678651 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ 0491 -2815245.

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...