തിരുവനന്തപുരം: സാഹചര്യം അനുകൂലമായാൽ ഏത് സമയത്തും സ്കൂളുകളിൽ പഠനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യംമാറി അനുകൂല അവസരം വന്നാൽ അപ്പോൾത്തന്നെ സാധാരണ ക്ലാസുകൾ ആരംഭിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പഠനം എപ്പോഴും ക്ലാസ്മുറികളിൽ തന്നെയാണ് നല്ലത്. നിലവിലെ ഓൺലൈൻ പഠനം സ്കൂൾ പഠനത്തിന് ബദലോ സമാന്തരമോ അല്ല. നിലവിൽ ടിവിയും ഇന്റർനെറ്റും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഒരുകാരണവശാലും പാഠഭാഗങ്ങൾ തടസപ്പെടില്ല. നിലവിലെ ഓൺലൈൻ ക്ലാസുകൾ ട്രയൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാഴ്ചക്കകം എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും.
എസ്എസ്എൽസി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ സമയം...







