പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ സ്കൂളുകളിലെ ഡിജിറ്റൽ ഉപകരണങ്ങൾ

May 30, 2020 at 6:22 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉള്ള ലാപ്‌ടോപ്പുകളും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രാദേശികമായി ഓൺലൈൻ പഠന സൗകര്യത്തിന് അനുവദിക്കാമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത്. സംസ്ഥാനത്തെ സ്കൂളുകളിൽ ഡിജിറ്റൽ സൗകര്യ വികസനത്തിന്റെ ഭാഗമായി കൈറ്റ് 1.2 ലക്ഷം ലാപ്‌ടോപ്പുകളും 80, 000 പ്രൊജക്ടറുകളും, 4250 ടെലിവിഷനുകളും നേരത്തെ അനുവദിച്ചിട്ടുണ്ട്. ജൂൺ ഒന്നുമുതൽ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ ഇവ ഉപയോഗിക്കാൻ കഴിയും. ജൂൺ ആദ്യവാരത്തെ ട്രയൽ ക്ലാസുകൾ വഴി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ നിന്ന് ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൊണ്ടുപോയി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാനുള്ള സംവിധാനം പ്രാദേശിക തലത്തിൽ ഒരുക്കുമെന്നും സ്വകാര്യ അഭിമുഖത്തിൽ കൈറ്റ് സിഇഒ പറഞ്ഞു. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ അടക്കമുള്ളവയുടെയും സേവനം ഉണ്ടാകും.

Follow us on

Related News