കോട്ടയം: സ്കൂൾ പരീക്ഷകൾ പുനരാരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് ബോട്ട് സർവീസ് പുനരാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കെത്താൻ മാത്രമായാണ് വൈക്കത്ത് അന്തര്‍ജില്ല ബോട്ട് സര്‍വീസ് ജലഗതാഗത വകുപ്പ് പുനരാരംഭിച്ചത്. വിദ്യാർത്ഥികൾക്കു പുറമെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും മാത്രമാണ് ബോട്ടിൽ യാത്രാനുമതി നൽകുന്നത്.
ലോക് ഡൗണിൽ നിലവിൽ ഒട്ടേറെ ഇളവുകൾ ഉണ്ടെങ്കിലും രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുള്ള യാത്രകള്‍ക്ക് അനുമതി ഇല്ല. എന്നാൽ പരീക്ഷകള്‍ തുടങ്ങിയതോടെ വൈക്കത്തെ വിദ്യാര്‍ഥികള്‍ യാത്രാ ബുദ്ധിമുട്ട് നേരിടുന്നതായുള്ള പരാതി ഉണ്ടായിരുന്നു. വേമ്പനാട്ട് കായലിന് ഇരുവശത്തും ഇരുജില്ലകളിലായി കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ 25 കിലോമീറ്ററിൽ അധികം ചുറ്റി സഞ്ചരിക്കണം. ഈ സാഹചര്യത്തിലാണ് ബോട്ട് സർവീസ് തുടങ്ങിയത്.
അഞ്ച് ദിവസത്തേക്കായി രണ്ട് ബോട്ടുകളാണ് ജലഗതാഗത വകുപ്പ് ഇറക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരമാണ് സർവ്വീസ്. യാത്രയിൽ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ പാലിക്കണം എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു
തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും...







