തൃശ്ശൂർ: കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇന്ന് സർക്കാർ നിർദേശം മറികടന്ന് പ്രവേശന പരീക്ഷ നടത്തിയത്. ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശനത്തിനായി ഇന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 24 കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം സ്കൂളിൽ എത്തുകയായിരുന്നു. സ്കൂളിൽ എത്തിയ ശേഷമാണ് പരീക്ഷയുടെ കാര്യം അറിഞ്ഞതെന്ന് രക്ഷിതാക്കൾ പറയുന്നു. രണ്ട് ക്ലാസ്മുറികളിൽ 24 കുട്ടികളെ ഇരുത്തി പരീക്ഷ നടത്തുകയും ചെയ്തു.ഇതിനെതിരെ പരാതി ഉയർന്നതോടെ കുന്നംകുളം പോലീസ് സ്ഥലത്തെത്തുകയും കേസ് എടുക്കുകയുമായിരുന്നു. ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സ്കൂൾ മാനേജ്‍മെന്റ് അധികൃതരും അധ്യാപകരും രക്ഷിതാക്കളുമടക്കം 30 പേർക്കെതിരെയാണ് കേസ്. അതേസമയം തെറ്റിദ്ധാരണയെ തുടർന്നാണ് പരീക്ഷ നടത്തിയതെന്നാണ് സ്കൂൾ മാനേജ്‍മെന്റിന്റെ വിശദീകരണം. സ്കൂൾ പ്രവേശനത്തിന് സർക്കാർ അനുമതി നൽകിയത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷയും നടത്താം എന്നാണ് കരുതിയതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ 10 വയസിനു താഴെയുള്ള കുട്ടികളെ വീടിന് പുറത്തിറക്കരുതെന്ന് കർശന നിർദേശം ഇള്ളപ്പോഴാണ് കുട്ടികളെ ഒന്നിച്ചിരുത്തി പരീക്ഷ എഴുതിച്ചത്. പ്രവേശനത്തിന് കുട്ടികളെ സ്കൂളിൽ കൊണ്ടുവരരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശവും ഉണ്ടായിരുന്നു.
എസ്എസ്എൽസി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ സമയം...







